India vs Sri Lanka; MS Dhoni's innings in Dharamsala should silence his critics <br /> <br />കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവുമധികം ഉയര്‍ന്നുകേട്ട ചോദ്യം മഹേന്ദ്ര സിംഗ് ധോണി വിരമിക്കണോ എന്നതായിരുന്നു. ഓരോ പരമ്പരക്ക് ശേഷവും വിമര്‍ശകര്‍ പുതിയ പുതിയ കണ്ടെത്തലുകളുമായി വന്നു. എന്നാല്‍ ശ്രീലങ്കക്കെതിരായ ധോണിയുടെ ഇന്നലത്തെ പ്രകടനം കണ്ടവരാരും എന്തായാലും കുറച്ചു കാലത്തേക്ക് എങ്കിലും ഈ ആവശ്യവുമായി വരില്ല എന്നുറപ്പാണ്. കാരണം രോഹിതും ധവാനും കാര്‍ത്തിക്കും അടക്കമുള്ള താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ധോണി ഒറ്റക്കാണ് ധോണി വന്‍ നാണക്കേടില്‍ നിന്ന് ടീം ഇന്ത്യയെ രക്ഷിച്ചത്. ഒരു ഘട്ടത്തില്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് ഒതുങ്ങുമെന്ന ഘട്ടത്തില്‍ ധോണി രക്ഷകനായി. വിമര്‍ശകരുടെ കണ്ണുതുറപ്പിച്ച ഇന്നിംഗ്സ്. 82 പന്തില്‍ പത്ത് ബൌണ്ടറിയും 2 സിക്സും അടക്കം 65 റണ്‍സാണ് ധോണി നേടിയത്. പുറത്തായത് പത്താമനായി.